സ്‌നാക്‌സ്


ചൂടോടെ, വെജിറ്റബിള്‍ റോള്‍സ്:
വെജിറ്റബിള്‍ റോള്‍സ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാണ്. പച്ചക്കറി ഇഷ്ടമില്ലാത്ത കുട്ടികളെ ഇതു കഴിയ്പ്പിക്കുവാനുള്ള ഒരു എളുപ്പമാര്‍ഗം കൂടിയാണ് ഇത്.


ചൂടോടെ, വെജിറ്റബിള്‍ റോള്‍സ്





ചേരുവകള്‍


ബ്രഡ് പീസ്-6
കാബേജ്-അരക്കപ്പ്
ക്യാരറ്റ്-അരക്കപ്പ്
ഗ്രീസ്പീസ്-കാല്‍ കപ്പ്
ബീന്‍സ്-കാല്‍കപ്പ്
സവാള-ഒന്ന് (ചെറുതാക്കി നുറുക്കിയത്)
പച്ചമുളക്-4
ഗരം മസാല-1 ടീ സ്പൂണ്‍
മല്ലിയില
ഉപ്പ്
എണ്ണ

പാകം ചെയ്യുന്ന വിധം


ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിക്കുക. ഇത് ചൂടാകുമ്പോള്‍ ജീരകം ചേര്‍ക്കണം. അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറി കഷ്ണങ്ങളും പച്ചമുളകും ഇതിലേക്കു ചേര്‍ക്കണം. ഉപ്പും ചേര്‍ത്ത് ഇത് അടച്ചു വച്ച് വേവിക്കണം. ഉണങ്ങിയ ഗ്രീന്‍പീസാണെങ്കില്‍ നേരത്തെ വേവിച്ചെടുത്ത ശേഷം ഇതിലേക്ക് ചേര്‍ക്കുക. പച്ചക്കറികള്‍ നല്ലപോലെ വേവിച്ചുടയ്ക്കണം. ഇതിലേക്ക് മല്ലിയിലയും ചേര്‍ക്കാം.
ബ്രഡ് കഷ്ണങ്ങള്‍ വെള്ളം ചേര്‍ത്ത് കുതിര്‍ക്കണം. അധികമുള്ള വെള്ളം പിഴിഞ്ഞു കളയണം.
തയ്യാറാക്കി വച്ചിരിക്കുന്ന മസാല ബ്രഡ് കഷ്ണങ്ങള്‍ക്കുള്ളില്‍ വച്ച് ചുരുട്ടുകയോ ഉരുളയാക്കുകയോ ചെയ്യാം.
ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി തയ്യാറാക്കി വച്ചിരിക്കുന്ന ബ്രഡ് കഷ്ണങ്ങള്‍ വറുത്തു കോരാം.
സോസ് കൂട്ടി ചൂടോടെ കഴിയ്ക്കാം.

****** ഉമ്മച്ചിയുടെ അടുക്കള Ummachiyude Adukkala ******



ബ്രെഡ് പക്കോഡ

ബ്രെഡ് പക്കോഡ..

ബ്രെഡ് ഉപയോഗിച്ച് രുചികരമായ ബ്രെഡ് പക്കോഡ തയ്യാറാക്കാം. വളരെ എളുപ്പത്തില്‍.

ചേരുവകള്‍
ബ്രെഡ്
ഉരുളക്കിഴങ്ങ്
സവാള
ഇഞ്ചി
പച്ചമുളക്
കടുക്
മല്ലിയില
എണ്ണ
ഉപ്പ്
പാകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞെടുക്കുക. ഇത് നല്ലപോലെ ഉടയ്ക്കണം. സവാള ചെറുതായി നാലാക്കി അരിഞ്ഞെടുക്കുക. ഇഞ്ചി, പച്ചമുളക് എന്നിവ അരിയണം.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക. ഇതിലേക്ക് ഇഞ്ചി, പച്ചമുളക് എന്നിവയും സവാളയും ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കി ഉപ്പും പിന്നീട് ഉരുളക്കിഴങ്ങും ചേര്‍ക്കുക. ഈ മസാലയിലേക്ക് മല്ലിയിലയും ചേര്‍ക്കണം.


ബ്രെഡ് ഒരു കഷ്ണം എടുത്ത് അതിന്റെ ബ്രൗണ്‍ നിറത്തിലുള്ള നാലു വശങ്ങളും മുറിച്ചു മാറ്റുക. ഇതിലേക്ക് വെള്ളം തളിച്ച് മൃദുവാക്കുക. മസാലക്കൂട്ടെടുത്ത് ബ്രെഡില്‍ വയ്ക്കുക. മറ്റൊരു കഷ്ണം ബ്രെഡ് ഇതേ രീതിയില്‍ അരികുകള്‍ മുറിച്ച് വെള്ളം തളിച്ച് മസാല വച്ചിരിക്കുന്നതിന്റെ മുകളില്‍ വയ്ക്കുക. മസാല പുറത്തു വരാതെ ഇരു ബ്രെഡുകളുടേയും എല്ലാ വശങ്ങളും കൂട്ടിച്ചേര്‍ത്ത് ബണ്ണിന്റെ ആകൃതിയിലാക്കുക.
ദോശക്കല്‍ ചൂടാക്കുക. ഇതിലേക്ക് അല്‍പം എണ്ണ പുരട്ടുക. തയ്യാറാക്കി വച്ചിരിക്കുന്ന ബ്രെഡ് മസാല ഇരുവശങ്ങളും മറിച്ചിട്ട് നല്ലപോലെ ചൂടാക്കിയെടുക്കുക. വേണമെങ്കില്‍ വശങ്ങളില്‍ അല്‍പം എണ്ണയൊഴിക്കാം. ബ്രെഡ് പക്കോഡ തയ്യാര്‍.
മേമ്പൊടി
ബ്രെഡ് പക്കോഡയുണ്ടാക്കാന്‍ സാന്റ് വിച്ച് ബ്രെഡാണ് കൂടുതല്‍ നല്ലത്.

****** ഉമ്മച്ചിയുടെ അടുക്കള Ummachiyude Adukkala ******



പൂരി


പൂരി തയ്യാറാക്കാന്‍


ആവശ്യത്തിന് ഗോതമ്പ് മാവെടുത്ത് ഉപ്പും ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയും കുറച്ച് വെള്ളവും ചേര്‍ത്ത് കുഴയ്ക്കുക. ചെറിയ ഉരുളകളാക്കണം. ഓരോന്നും ചെറിയ പപ്പടത്തിന്റെ വലുപ്പത്തില്‍ നേര്‍മ്മയായി പരത്തിവെക്കുക. എണ്ണ ചൂടാകുമ്പോള്‍ വറുത്തെടുക്കുക.


ശ്രീകണ്ഠ് തയ്യാറാക്കാന്‍
പാല്‍ ഒരു ലിറ്റര്‍
പഞ്ചസാര 500 ഗ്രാം
തൈര് ഒരു ടേ.സ്പൂണ്‍

പാകം ചെയ്യുന്ന വിധം
പാല്‍ നന്നായി തിളപ്പിക്കുക. തണുത്താല്‍ അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തൈര് ഒഴിക്കുക. കുറച്ച് സമയം കഴിഞ്ഞാല്‍ പാല് തൈരായി മാറും. നേര്‍ത്ത പരുത്തിത്തുണിയില്‍ ഈ തൈര് ഒഴിച്ച് കെട്ടിത്തൂക്കുക. മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് കിഴി തുറക്കാം. വെള്ളം മുഴുവന്‍ വാര്‍ന്നിരിക്കും. കട്ടിത്തൈര് പാത്രത്തിലേക്ക് മാറ്റി, പഞ്ചസാര,കുങ്കുമപ്പൂ,ഏലക്കായപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഏലക്കായ പൊടിച്ചതും ബദാമും പിസ്തയും മുകളില്‍ വിതറി അരമണിക്കൂര്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക.


****** ഉമ്മച്ചിയുടെ അടുക്കള Ummachiyude Adukkala ******


ഉന്നക്കായ


ഉന്നക്കായ
നേന്ത്രപ്പഴം (ഏത്തന്‍പഴം) കൊണ്ടുണ്ടക്കാവുന്ന രുചികരമായ ഒരു നാലുമണി പലഹാരമാണ് ഉന്നക്കായ.


ഇതിനെ ഉണ്ണിക്കായ എന്നും പറയാറുണ്ട്.

ഇനി ഉണ്ണിക്കായ ഉണ്ടാക്കാം.




ആദ്യമായി വേണ്ടുന്ന സാധനങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം


ഒത്തിരി സാധനങ്ങളൊന്നും ഇതിന് ആവശ്യമില്ല.
ചേരുവകള്‍
നന്നായി പഴുത്ത നേന്ത്രപ്പഴം = 4 എണ്ണം
തേങ്ങ = ഒരു മുറി
പഞ്ചസാര = വേണമെങ്കില്‍ മാത്രം ഒന്നോ രണ്ടോ സ്പൂണ്‍
ഏലക്ക പൊടിച്ചത് = ഒരു റ്റീ സ്പൂണ്‍


അണ്ടിപ്പരിപ്പ്, കിസ്മിസ് = ഇഷ്ടാനുസരണം
എണ്ണ = വറുക്കാന്‍ ആവശ്യത്തിന്
ഇനി നമുക്ക് ഉന്നക്കായ തയ്യാറാക്കാം.


നേന്ത്രപ്പഴം നന്നായി പഴുത്തതു കഷ്ണങ്ങളില്ലാതെ നന്നായി ഉടച്ചെടുക്കുക.
തേങ്ങ പൊടിപൊടിയായി തിരുമ്മിയെടുക്കുക.
ഇതിലേയ്ക്ക് പഞ്ചസാര, അണ്ടിപ്പരിപ്പ് നുറുക്കിയത്, കിസ്മിസ്, ഏലയ്ക്ക പൊടിച്ചത് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.


തേണ്ടാക്കൂട്ട് തയ്യാര്‍.
കൈവെള്ളയില്‍ എണ്ണമയം തടവി ഏത്തപ്പഴം ഉടച്ചത് അല്‍പം ഏടുത്ത് ആദ്യം ചെറിയ
ഉരുളകളാക്കുക.


മെല്ലേ ചെറിയ പൂരി പോലെ പരത്തുക.
ഇനി ഇതിന്റെ നടുക്ക് തേങ്ങാമിശ്രിതം വയ്ക്കുക.


സാവധാനം ഇത് ഓവല്‍ ഷേയ്പ്പിന് മടക്കിയെടുക്കുക.
ഇനി തയാറാക്കി വച്ച ഉന്നക്കായകള്‍ എണ്ണയില്‍ വറുത്തൂകോരുക. സ്വര്‍ണ്ണ നിറത്തിലോ നല്ല ബ്രൗണ്‍ നിറത്തിലോ വറുത്തെടുക്കാം.

ഇതാ നല്ല ചൂടുള്ള ഉന്നക്കായ റെഡി.
****** ഉമ്മച്ചിയുടെ അടുക്കള Ummachiyude Adukkala ******




പാലക് പക്കോഡ

പാകം ചെയ്യുന്ന വിധം
പാലക് നല്ലപോലെ കഴുകി വൃത്തിയാക്കി ഇലകള്‍ മാത്രമെടുക്കുക. ഇത് ചെറുതായി അരിയണം. കടലമാവില്‍ ഉപ്പും ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്ത് പേസ്റ്റാക്കണം. ഇതിലേക്ക് അരിഞ്ഞു വച്ച പാലകും വെള്ളവും ചേര്‍ത്ത് പക്കോഡക്കുള്ള മാവിന്റെ പരുവത്തിലാക്കണം.
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി മാവില്‍ നിന്നും കുറച്ചു വീതമെടുത്ത് ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കുക. പാലക് പക്കോഡ തയ്യാര്‍.
മേമ്പൊടി: മിശ്രിതം കയ്യില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍കയ്യില്‍ അല്‍പം വെളിച്ചെണ്ണ പുരട്ടുകയോ കയ്യ് നനക്കുകയോ ചെയ്യാം.
****** ഉമ്മച്ചിയുടെ അടുക്കള Ummachiyude Adukkala ******
പാലക് പക്കോഡ


പാലക് ഇലക്കറിയായതു കൊണ്ടു തന്നെ നല്ല ഗുണങ്ങളെക്കുറിച്ച് എടുത്തു പറയേണ്ടതില്ല. ഇതു കൊണ്ട് പക്കോഡയുണ്ടാക്കിയാലോ,

പാലക്-1 കിലോ
കടലമാവ്-കാല്‍ കിലോ
സവാള-1
പച്ചമുളക്-3
ജീരകം-1 സ്പൂണ്‍
പെരുഞ്ചീരകം-1 സ്പൂണ്‍
മുളകുപൊടി-1 സ്പൂണ്‍
ഉപ്പ്, വെള്ളം, എണ്ണ 

No comments:

Post a Comment