നോമ്പു തുറക്കാന്‍ തരിക്കഞ്ഞി
റംസാന്‍ മാസത്തില്‍ നോമ്പുതുറയ്‌ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു വിഭവമാണ് തരിക്കഞ്ഞി. കാരയ്‌ക്ക(ഈന്തപ്പഴം)കഴിച്ച ് നോമ്പ് തുറന്നുകഴിഞ്ഞാല്‍പ്പിന്നെ ഓരോ ഗ്ലാസ് തരിക്കഞ്ഞിയാണ് കുടിയ്‌ക്കുക. അതുകഴിഞ്ഞാണ് മറ്റു വിഭവങ്ങളിലേയ്‌ക്ക് കടക്കുന്നത്. റവയാണ് തരിക്കഞ്ഞിയിലെ പ്രധാന ചേരുവ. തരിക്കഞ്ഞി ഉണ്ടാക്കുന്ന വിധം ഇതാ
|
തരിക്കഞ്ഞി |
|
ആവശ്യമുള്ള വസ്‌തുക്കള്‍
1 റവ അരക്കപ്പ്
2 പശുവിന്‍ പാല്‍ - 1കപ്പ്
3 തേങ്ങാപ്പാല്‍- 1 കപ്പ്
4 പഞ്ചസാര - പാകത്തിന്
5 ഏലയ്‌ക്ക - മൂന്നെണ്ണം പൊടിച്ചത്
6 അണ്ടിപ്പരിപ്പ് - 100 ഗ്രാം
7 ഉണക്ക മുന്തിരി - പത്തോ പതിനഞ്ചോ എണ്ണം
8 ചുവന്നുള്ളി അരിഞ്ഞത്- 1ടീസ്‌പൂണ്‍
9 നെയ്യ് -2 ടീസ്‌പൂണ്‍
|
തയ്യാറാക്കുന്ന വിധം
ഒന്നുമുതല്‍ അഞ്ചുവരെയുള്ള ചേരുവകള്‍ ചേര്‍ത്ത് തിളപ്പിക്കുക. തിളക്കുന്നതുവരെ നന്നായി ഇളക്കിക്കൊടുക്കണം. തിളച്ചുകഴിഞ്ഞാല്‍ അടുപ്പില്‍നിന്നും മാറ്റുക. ശേഷം നെയ്യ് ചൂടാക്കി അതിലേയ്‌ക്ക് ചെറിയ ഉള്ളിയും അണ്ടിപ്പരിപ്പും, മുതിരിയും ചേര്‍ത്ത് വറുത്ത് തിളപ്പിച്ചുവച്ച കഞ്ഞിയിലേയ്‌ക്ക് ഒഴിയ്‌ക്കുക. ഇളം ചൂടോടെ ഉപയോഗിക്കുക മേമ്പൊടി ഉണക്ക മുന്തിരി നെയ്യില്‍ മൂപ്പിച്ച് ഇടുന്നതിന് പകരം ആദ്യത്തെ അഞ്ചു ചേരുവകള്‍ തിളപ്പിക്കുന്നതിനൊപ്പം ഞെരടിച്ചേര്‍ത്ത് തിളപ്പിച്ചാല്‍ രുചിയേറും. |
|
|
കാരറ്റ് പോള |
|
കാരറ്റ് പോള
1. മുട്ട - 10 എണ്ണം
2. കാരറ്റ് - അര കിലോഗ്രാം
3. പാല്‍പ്പൊടി - 150 ഗ്രാം
4. പഞ്ചസാര - 100 ഗ്രാം
5. ഏലയ്ക്ക - 2 എണ്ണം
6. നെയ്യ് - ആവശ്യത്തിന്
|
|
തയ്യാറാക്കുന്ന വിധം
ആദ്യം കാരറ്റ് വേവിക്കുക. വെന്തതിനുശേഷം മുട്ടയും പാല്‍പ്പൊടിയും പഞ്ചസാരയും ഏലയ്ക്കയും വേവിച്ചുവെച്ച കാരറ്റും നല്ലവണ്ണം മിക്‌സിയില്‍ അടിച്ചെടുക്കുക. ഈ കൂട്ട് ചൂടായ പാത്രത്തില്‍ ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. ഏകദേശം 20 മിനിറ്റ് തീ കുറച്ച് വേവിക്കുക. |
|
ഗോതമ്പ് അലീസ |
|
ഗോതമ്പ് അലീസ
1. ഗോതമ്പ് 250 ഗ്രാം
ഏലക്കായ, പട്ട - 1 വീതം
സവാള - 1
കോഴി - 4 കഷ്ണം
ഉപ്പ് - ആവശ്യത്തിന്
2. തേങ്ങാപ്പാല്‍ -3 കപ്പ് (ഒന്നാംപാല്‍ 1 കപ്പ്, രണ്ടാംപാല്‍ 2 കപ്പ്)
അണ്ടി, കിസ്മിസ് - 10 എണ്ണം
പശുവിന്‍ നെയ്യ് - 1 സ്പൂണ്‍
|
തയ്യാറാക്കുന്ന വിധം
ഒന്നാമത്തെ ചേരുവകളെല്ലാം രണ്ടാം പാലില്‍ വേവിച്ചെടുക്കുക. വെന്തതിനുശേഷം കോഴിക്കഷ്ണങ്ങള്‍ അതില്‍നിന്നും മാറ്റി ബാക്കിയെല്ലാം നന്നായി ഉടയ്ക്കുക. അതിനുശേഷം കോഴിക്കഷ്ണങ്ങള്‍ എല്ല് ഒഴിവാക്കി ചെറിയ ചെറിയ കഷ്ണങ്ങളാക്കി ഇടുക. അതിനുശേഷം ഒന്നാംപാല്‍ ചേര്‍ത്ത് വാങ്ങിവെക്കുക.
വറുത്ത അണ്ടിയും കിസ്മസും ചേര്‍ത്ത് അലങ്കരിക്കുക. ആവശ്യത്തിന് പഞ്ചസാര ചേര്‍ത്ത് കഴിക്കാം. |
|
|
തരിപ്പോള |
|
തരിപ്പോള
ചേരുവകള്‍
1. കോഴിമുട്ട 3
2. ഏലയ്ക്ക 1
3. പഞ്ചസാര ഒരു കപ്പ്
4. ഒന്നേകാല്‍ കപ്പ് മൈദ
5. ഒന്നര സ്പൂണ്‍ നെയ്യ്
6. കിസ്മിസ് 8
7. അണ്ടി 6 |
|
തയ്യാറാക്കുന്ന വിധം
1, 2, 3 ചേരുവകള്‍ നന്നായി അടിച്ച് പതപ്പിക്കുക. മെഷീന്‍ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. ശേഷം 4-ാമത്തെ ചേരുവ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചുവെക്കുക. ഫ്രൈ പാന്‍ ചൂടാക്കി 5-ാമത്തെ ചേരുവ ഒഴിച്ച് ചെറുതീയില്‍ വെച്ച് യോജിപ്പിച്ച മിശ്രിതം അതിലേക്കൊഴിച്ച് 10 മിനിറ്റ് വേവിച്ച് വാങ്ങിവെക്കുക. 6 ഉം 7 ഉം ചേരുവകള്‍ ചേര്‍ത്ത് ഇത് അലങ്കരിക്കാം. രുചിയാര്‍ന്ന തരിപ്പോള തയ്യാറായി. |
|
ജീരകക്കഞ്ഞി |
|
ജീരകക്കഞ്ഞി
ചേരുവകള്‍
1. ഒരു കപ്പ് അരി (കയമ അരി നുറുക്ക്)
2. അരമുറി തേങ്ങ
3. ഒരു നുള്ള് നല്ല ജീരകം
4. ചെറിയ ഉള്ളി (8 എണ്ണം)
5. ഉപ്പ് |
ഉണ്ടാക്കുന്ന വിധം
രണ്ടുകപ്പ് വെള്ളത്തില്‍ അരി വേവിക്കണം. തേങ്ങയും ജീരകവും ചെറിയ ഉള്ളിയും നല്ലപോലെ അരച്ച് വേവിച്ചുവെച്ച കഞ്ഞിയില്‍ ഒഴിച്ച് തിളപ്പിക്കുക. രണ്ട് മിനിറ്റിനുശേഷം ആവശ്യത്തിന് ഉപ്പുചേര്‍ത്ത് കഴിക്കാം. |
|
No comments:
Post a Comment